Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്റ് ചെയ്താല്‍ മതിയെന്ന തീരുമാനം ഏകകണ്ഠം: സണ്ണി ജോസഫ്
കോണ്‍ഗ്രസ്സിന്റെ നിയമസഭാ കക്ഷി അംഗത്വം അദ്ദേഹത്തിനു ലഭ്യമല്ല

തിരുവനന്തപുരം | പാര്‍ട്ടി നേതാക്കളുമായി ആശയ വിനിമയം നടത്തി ഏകകണ്ഠമായാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ്സിന്റെ നിയമസഭാ കക്ഷി അംഗത്വം അദ്ദേഹത്തിനു ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന രോപണങ്ങള്‍ പാര്‍ട്ടി ൗരവത്തില്‍ കാണുന്നു. വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരാതിക്കു കാത്തു നില്‍ക്കാതെ മാങ്കൂട്ടത്തില്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചു മാതൃക കാണിച്ചു. തുടര്‍ നടപടികള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവും ഞാനും മുന്‍ പ്രസിഡന്റുമാര്‍, വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍, യു ഡി എഫ് കണ്‍വീനര്‍ എന്നിവരുമായി ആശയ വിനിമയം നടത്തിയാണ് സസ്‌പെന്‍ഷന്‍ തീരുമാനം കൈക്കൊണ്ടത്.
രാഹുലിനെതിരെ വിടെയും കേസ് റജിസര്‍ ചെയ്തിട്ടില്ല. പാര്‍ട്ടിക്കും പരാതി ലഭിച്ചിട്ടില്ല. എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന രാഷ്ട്രീയ എതിരാളികളുടെ ആവശ്യത്തില്‍ ന്യായീകരണമില്ല. അവര്‍ക്ക് രാജി ആവശ്യപ്പെടാന്‍ രാഷ്ട്രീയ ധാര്‍മികതയും ഇല്ല. അത്തരമൊരു രീതി കേരളത്തില്‍ ഇല്ല. കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സംരക്ഷിക്കപ്പെടണം എന്നു വിശ്വസിക്കുന്ന രാഷ്ടീയ പാര്‍ട്ടിയാണ്. ഈ സാഹചര്യത്തില്‍ ഏകകണ്ഠമായാണ് സസ്‌പെന്‍ഷന്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.