Kannur
പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
കമ്പിയുടെ കേബിളുമായി കാസർഗോഡേക്ക് പോവുകയായിരുന്ന ലോറി ഞായറാഴ്ച ദിവസം രാത്രി 11.30 ഓടെയാണ് നിയന്ത്രണം വിട്ട് 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.
പ്രതീകാത്മക ചിത്രം
കൽപ്പറ്റ | വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ സെന്തിൽകുമാർ (54) ആണ് മരിച്ചത്. ലോറിയിലെ സഹയാത്രികൻ പരിക്കുകളോടെ രക്ഷപ്പെട്ടു, ഇയാളുടെ പരിക്ക് ഗുരുതരമല്ല.
കമ്പിയുടെ കേബിളുമായി കാസർഗോഡേക്ക് പോവുകയായിരുന്ന ലോറി ഞായറാഴ്ച ദിവസം രാത്രി 11.30 ഓടെയാണ് നിയന്ത്രണം വിട്ട് 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ലോറി കൊക്കയിലേക്ക് മറിയുന്നതിനിടെ സഹായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് എത്തിയ മാനന്തവാടി അഗ്‌നിരക്ഷാ സേന, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഡ്രൈവറായ സെന്തിൽകുമാറിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


