Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

തൊണ്ടിമുതലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കാന്‍ എസ് ഐ ടി.

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തൊണ്ടിമുതലിന്റെ ഒരുഭാഗം പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതോടെ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടത്തിയ തെളിവെടുപ്പില്‍ 576 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണത്തില്‍ ഇനിയും ഏറെ കണ്ടെത്താനുണ്ട്. മൂന്ന് പ്രാവശ്യമായി പോറ്റി ശബരിമലയില്‍ നിന്നും കൊണ്ടുപോയത്4584 ഗ്രാം സ്വര്‍ണമാണെന്നാണ് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ 2019ല്‍ തിരികെ സ്ഥാപിച്ച പാളികളില്‍ പൂശിയിരിക്കുന്നത് 900.5 ഗ്രാം മാത്രം. ഇതില്‍ തന്നെ 712 ഗ്രാം സ്വര്‍ണം ഗോവര്‍ധന്‍ ഉള്‍പ്പെട്ട വ്യക്തികള്‍ സംഭാവന നല്‍കിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈ, ബെംഗളുരു എന്നിവിടങ്ങളിലെ തെളിവെടുപ്പിനുശേഷം ഇന്നലെ വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചത്. ഇനി ശബരിമലയില്‍ കൂടി തെളിവെടുപ്പ് നടത്തിയ ശേഷം കേസിലെ രണ്ടാംപ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യും. അന്വേഷണ സംഘം നിലവില്‍ കണ്ടെത്തിയ സ്വര്‍ണം അടക്കം അന്വേഷണപുരോഗതി റിപ്പോര്‍ട്ടും ഉടന്‍ കോടതിയില്‍ ഹാജരാക്കും. മുപ്പതാം തീയതി വരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി.

 

 

---- facebook comment plugin here -----

Latest