Kerala
ആര്‍ത്തുങ്കലില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
ചേര്‍ത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി (55) ആണ് മരിച്ചത്.
ആലപ്പുഴ|ആലപ്പുഴ ആര്‍ത്തുങ്കലില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേര്‍ത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി (55) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ ശക്തമായ തിരമാലകളില്‍ വള്ളം പെട്ടതിനെ തുടര്‍ന്ന് തെറിച്ചു കടലില്‍ വീഴുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ആര്‍ത്തുങ്കല്‍ ആയിരം തൈ കടപ്പുറത്ത് നിന്ന് പോള്‍ ദേവസ്തി മത്സ്യബന്ധനത്തിന് പോയത്. കരക്കെത്തിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടം നടത്തും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
---- facebook comment plugin here -----



