Gulf
അൽ ഐൻ മീലാദ് സമ്മേളനം മറ്റന്നാൾ
"തിരുവസന്തം 1500"

അൽ ഐൻ | വിശ്വ പ്രവാചകരുടെ 1500ാം ജന്മദിനത്തിൻ്റെ ഭാഗമായി അൽ ഐൻ മിലാദ് സമ്മേളനം ശനിയാഴ്ച് വൈകിട്ട് ഏഴിന് അൽ ഐനിൽ നടക്കും. “തിരുവസന്തം 1500” എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി അൽ ഐൻ ഐ സി എഫ് ഒരുക്കുന്ന മീലാദ് സമ്മേളനം ദുബൈ- അൽ ഐൻ റോഡിൽ സുലൈമി പാർക്കിന് എതിർവശം അൽ ദാർ ഓഡിറ്റോറിയത്തിലാണ് നടക്കുക.
മിലാദ് സമ്മേളനത്തിൻ്റെ ഭാഗമായി മൗലിദ്, ബുർദ, ഇശൽ വിരുന്ന്, പ്രഭാഷണം, അനുമോദനം, സമ്മാനദാനം, അന്നദാനം തുടങ്ങി വിവിധ പരിപാടികൾ നടക്കും.
പ്രമുഖ പണ്ഡിതൻമാർ, സാമൂഹിക ,സംസ്കാരിക, പ്രസ്ഥാനിക നേതാക്കൾ സംബന്ധിക്കുന്ന
മിലാദ് സമ്മേളനത്തിൽ ഇശൽ വിരുന്നിന് അസ്ഹർ റബ്ബാനി കല്ലൂർ ,ആദിൽ പാനൂർ, അദ്നാൻ പാനൂർ, ആദിൽ അബ്ബാസ് നേതൃത്വം നൽകും.
---- facebook comment plugin here -----