Kerala
ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിച്ച് അപകടം
ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തൃശൂര്‍ | ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിച്ച് 20ഓളം പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ കുന്നംകുളം റോഡിലാണ് അപകടം നടന്നത്. തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
---- facebook comment plugin here -----