Ongoing News
തുറന്നുകിടന്ന കാനയിലേക്ക് സഹോദരങ്ങളും കൈക്കുഞ്ഞും വീണു
കാനയ്ക്കും റോഡിനുമിടയിലുള്ള വിടവ് നികത്താത്തതാണ് അപകടത്തിനിടയാക്കിയത്.
തൃശൂര്‍ | പണി പൂര്‍ത്തിയാക്കാതെ തുറന്നു കിടന്ന കാനയിലേക്ക് സഹോദരങ്ങളും കൈക്കുഞ്ഞും വീണു. കാനയ്ക്കും റോഡിനുമിടയിലുള്ള വിടവ് നികത്താത്തതാണ് അപകടത്തിനിടയാക്കിയത്.
തൃശൂര്‍ പാലുവായി സ്വദേശികളായ സഹോദരനും സഹോദരിയും സഹോദരിയുടെ കുട്ടിയുമാണ് കാനയിലേക്ക് വീണത്.
ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തുന്നതിനിടെ അറിയാതെ കുഴിയില്‍ കാലുകുത്തിയപ്പോള്‍ വാഹനമുള്‍പ്പെടെ കാനയിലേക്ക് വീഴുകയായിരുന്നു. ഇവരില്‍ കാനയുടെ അകത്തേക്ക് തെറിച്ചുവീണ യുവതി ഹെല്‍മറ്റ് ധരിച്ചതിനാലാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പി ഡബ്ല്യു ഡി മേല്‍നോട്ടം വഹിക്കുന്ന പാവറട്ടി സെന്‍ട്രലില്‍ വികസനത്തിന്റെ ഭാഗമായി ഇരുവശത്തും നിര്‍മിച്ച കാനയോട് ചേര്‍ന്നുള്ള നികത്താത്ത കുഴിയാണ് അപകടത്തിനിടയാക്കിയത്.
---- facebook comment plugin here -----