beech death
ബീച്ചില്‍ കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
പെരുമ്പിള്ളി സ്വദേശി അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്

കൊച്ചി | എറണാകുളം എളങ്കുന്നപ്പുഴ ബീച്ചില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ലഭിച്ചു. കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴ്ന്ന പെരുമ്പിള്ളി സ്വദേശി അലന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത് വയസ്സായിരുന്നു.
ഇന്നലെ വൈകീട്ടാണ് ബീച്ചില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കാണാതായത്. മത്സ്യ തൊഴിലാളികളും പോലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്നു കാലത്താണ് മൃതദേഹം കണ്ടെത്തിയത്.
---- facebook comment plugin here -----