Kerala
മോഷണക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി മറ്റൊരു മോഷണക്കേസില്‍ പിടിയില്‍
മോഷണം പോയ സ്വര്‍ണം പോലീസ് കണ്ടെടുത്തു
കൊച്ചി | പെരുമ്പാവൂരിലെ ലേഡീസ് ടൈലറിംഗ് കടയില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണവും 5000 രൂപയും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. അസാം നൗഗൗവ് സ്വദേശി മെഹ്ഫൂസ് അഹമ്മദിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 30ന് പട്ടാല്‍ ഭാഗത്തെ ലേഡീസ് ടൈലറിംഗ് കടയിലാണ് മോഷണം നടന്നത്.
രാവിലെ 8.30ന് കട തുറന്നു സ്വര്‍ണവും പണവും അടങ്ങിയ ബാഗ് കടയില്‍ വച്ചതിനുശേഷം കടയുടമ തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയമായിരുന്നു കവര്‍ച്ച.തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മോഷണം പോയ സ്വര്‍ണം പോലീസ് കണ്ടെടുത്തു. മറ്റൊരു മോഷണക്കേസില്‍ മൂന്നുമാസത്തെ ജയിലില്‍ ശിക്ഷയ്ക്കു ശേഷം രണ്ടു മാസം മുമ്പാണ് പ്രതി പുറത്തിറങ്ങിറങ്ങിയത്.
---- facebook comment plugin here -----