Connect with us

Kerala

മലപ്പുറത്ത് നിന്നുള്ള ആ സ്‌നേഹാദരം ഖാൻപൂരിലെത്തി

പുത്തൂരിലുള്ള പെട്രോള്‍ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ കുടുംബം സഞ്ചരിച്ച കാറിന് കഴിഞ്ഞ ദിവസം തീപ്പിടിച്ചിരുന്നു.

Published

|

Last Updated

മലപ്പുറം | പെട്രോൾ പമ്പിനകത്ത് വച്ച് കത്തിയ കാറിലെ തീയണച്ച് ധീരത കാട്ടിയ അതിഥി തൊഴിലാളി കുടുംബങ്ങളോട് സന്തോഷം പങ്കിട്ട് കേരളത്തിന്റെയും അഗ്നിരക്ഷാസേനയുടെയും സ്‌നേഹ സമ്മാനം. പുത്തൂരിലുള്ള പെട്രോള്‍ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ കുടുംബം സഞ്ചരിച്ച കാറിന് കഴിഞ്ഞ ദിവസം തീപ്പിടിച്ചിരുന്നു. പമ്പിലെ ബിഹാറിൽനിന്നുള്ള അതിഥി തൊഴിലാളികൾ അവസരോചിതമായി ഇടപെട്ട് തീയണക്കുകയും വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഈ തൊഴിലാളികളെ മലപ്പുറം അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ പെട്രോൾ പമ്പിലെത്തി കഴിഞ്ഞ ദിവസം ബീഹാറിലെ സമസ്തിപുർ ജില്ലയിലെ ഖാൻപുർ സ്വദേശികളായ അനിൽ പൂർവിയ, ആലോക്, ബബ്ലു എന്നീ മൂന്ന് പേരെയും ആദരിച്ചിരുന്നു.

അബ്ദുൽ സലീം ഈ ഫോട്ടോ സാമൂഹിക മാധ്യമത്തിൽ പങ്കെവച്ചു. ഈ കാര്യങ്ങൾ പങ്കുവച്ച് സമസ്തിപൂർ ജില്ലയുടെ ചാർജുള്ള ലോകാരോഗ്യ സംഘടനയുടെ സർവേലൻസ് മെഡിക്കൽ ഓഫീസർ മഞ്ചേരി സ്വദേശിനി ഡോ. ഷിംന അസീസ് താൻ ജോലി ചെയ്യുന്ന പ്രദേശത്തെ യുവാക്കൾ തന്റെ ജന്മ നാട്ടിൽ കാണിച്ച ധീരതയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ ചെയ്തു.

ഇത ശ്രദ്ധയിൽപ്പെട്ട സ്റ്റേഷൻ ഓഫിസർ സലീം ഡോ. ഷിംനയുമായി ബന്ധപ്പെടുകയും ആ കുടുംബത്തെ ഈ സന്തോഷം അറിയിക്കാൻ മാർഗമുണ്ടോ എന്ന് ആരായുകയും ചെയ്തു. ഡോ. ഷിംന അക്കാര്യം ഏറ്റെടുത്തു. പെട്രോൾ പമ്പ് മാനേജറുടെ തൊഴിലാളികളുടെ നമ്പർ വാങ്ങി ഡോക്ടർ അവരുടെ വീട് കണ്ടെത്തി. ആ ധീരരുടെ വീട്ടിലെത്തി മലപ്പുറത്തിന്റെയും അഗ്നി രക്ഷാസേനയുടെ സ്‌നേഹാദരം ഡോ. ഷിംന കൈമാറി.

---- facebook comment plugin here -----

Latest