Connect with us

Kozhikode

താമരശ്ശേരി ദാഇറ മഹ്റജാന് പ്രൗഢ സമാപനം

കട്ടിപ്പാറ അല്‍ ഇഹ്‌സാനില്‍ നടന്ന മഹ്‌റജാനില്‍ ഇഅ്ദാദിയ്യ, ഇബ്തിദാഇയ്യ, മുതവസ്സിത എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ അറുപത് മത്സരങ്ങളിലായി മാറ്റുരച്ചു.

Published

|

Last Updated

താമരശ്ശേരി | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ താമരശ്ശേരി ദാഇറ മഹ്റജാന്‍ സമാപിച്ചു. കട്ടിപ്പാറ അല്‍ ഇഹ്‌സാനില്‍ നടന്ന മഹ്‌റജാനില്‍ ഇഅ്ദാദിയ്യ, ഇബ്തിദാഇയ്യ, മുതവസ്സിത എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ അറുപത് മത്സരങ്ങളിലായി മാറ്റുരച്ചു. ഇഅദാദിയ്യയില്‍ മദീനതുന്നൂര്‍ ദാറുല്‍ ഹിദായ ഈങ്ങാപ്പുഴ, ദാറുല്‍ അമാന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍, ബുര്‍ഹാന്‍ അക്കാദമി എന്നീ ക്യാമ്പസുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

ഇബ്തിദാഇയ്യയില്‍ മദീനതുന്നൂര്‍ ഇമാം ഷാഫി ക്യാമ്പസ്, മദീനതുന്നൂര്‍ ഇമാം റബ്ബാനി ക്യാമ്പസ് കാന്തപുരം, മദീനതുന്നൂര്‍ ഓഫ് ക്യാമ്പസ് മര്‍ക്കസുന്നജാത്ത് എന്നീ ക്യാമ്പസുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മുതവസ്സിതയില്‍ ജാമിഅ മദീനതുന്നൂര്‍ പൂനൂര്‍, മദീനതുന്നൂര്‍ ഇമാം റബ്ബാനി കാന്തപുരം, മദീനതുന്നൂര്‍ ഇമാം ശാഫി ക്യാമ്പസ് ബുസ്താനാബാദ് എന്നീ ക്യാമ്പസുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ഇഅ്ദാദിയ്യയില്‍ ഹാഷിം റംലി (മദീനതുന്നൂര്‍ ദാറുല്‍ ഹിദായ ഈങ്ങാപ്പുഴ), ഇബ്തിദാഇയ്യയില്‍ ഇ കെ മുഹമ്മദ് ഹാനിഅ് (മദീനതുന്നൂര്‍ ഇമാം ശാഫി ക്യാമ്പസ്), കെ പി മുതവസ്സിതയില്‍ മുഹമ്മദ് സിനാന്‍ (ജാമിഅ മദീനതുന്നൂര്‍ പൂനൂര്‍) എന്നിവര്‍ നജ്മുല്‍ മഹാര്‍ജാന്‍ കരസ്ഥമാക്കി.

ജാമിഅ മര്‍കസ് ഡയറക്ടര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് നൂറാനി കാന്തപുരം, റാഫി അഹ്സനി കാന്തപുരം, ഉവൈസ് നൂറാനി, ശംസുദ്ധീന്‍ സഅദി കൂരാച്ചുണ്ട്, എ കെ കട്ടിപ്പാറ, അബ്ദുല്‍ മജീദ് സഖാഫി സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest