up election
ഒരുമാസത്തിനിടെ പത്താം തവണ; രണ്ട് ലക്ഷം വനിതകള്‍ പങ്കെടുക്കുന്ന പരിപാടിയെ അഭിസംബോധന ചെയ്യാന്‍ മോദി ഇന്ന് വീണ്ടും യു പിയില്‍
പരിപാടിയില്‍ രണ്ട് ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കും എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം

ലക്‌നോ | അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സന്ദര്‍ശനത്തിനെത്തും. ഒരു മാസത്തിനിടെ ഇത് പത്താം തവണയാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. പ്രയാഗ് രാജില്‍ എത്തുന്ന മോദി വനിതകള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയില്‍ സംസാരിക്കും. ഈ പരിപാടിയില്‍ രണ്ട് ലക്ഷത്തിലേറെ വനിതകള്‍ പങ്കെടുക്കും എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
സ്വയം സഹായ സംഘങ്ങള്‍ വഴി വനിതാ വോട്ടര്‍മാരുടെ അക്കൗണ്ടില്‍ ആയിരം കോടി രൂപയുടെ സഹായം നല്‍കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ഇന്ന് പ്രയാഗ് രാജില്‍ എത്തുന്നത്. 16 ലക്ഷം വനിതകള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.
---- facebook comment plugin here -----