Connect with us

Kerala

മൂവാറ്റുപുഴയില്‍ കെപിസിസിയുടെ പരിപാടി ആരംഭിക്കാനിരിക്കെ പന്തല്‍ തകര്‍ന്നുവീണു; ആളപായമില്ല

കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടിയ്ക്ക് മുമ്പാണ് പന്തല്‍ തകര്‍ന്നു വീണത്.

Published

|

Last Updated

മൂവാറ്റുപുഴ| മൂവാറ്റുപുഴയില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കാനിരിക്കെ പന്തല്‍ തകര്‍ന്നുവീണു. പ്രവര്‍ത്തകര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഇല്ലാതായി. യുഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ മൂന്ന് മേഖലകളിലായി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണജാഥ മധ്യകേരളത്തില്‍ മൂവാറ്റുപുഴയില്‍ നിന്നായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി അടക്കം പ്രധാനപ്പെട്ട നേതാക്കള്‍ ഒത്തുചേരുന്ന വേദിയില്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പന്തല്‍ പൊളിഞ്ഞുവീഴുകയായിരുന്നു.

സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണ് അപകടകാരണമെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പന്തലുകാരെ വിളിച്ച് അന്വേഷിക്കും. പ്രധാനപ്പെട്ട നേതാക്കളെല്ലാം എത്തിച്ചേര്‍ന്നുകൊണ്ടിരിക്കെയാണ് പന്തല്‍ പൊളിഞ്ഞുവീണത്. പന്തല്‍ പൊളിഞ്ഞുവീണതോടെ പരിപാടി അല്‍പസമയം തടസ്സപ്പെട്ടു. എന്നാല്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പുനഃക്രമീകരിച്ച ശേഷം വീണ്ടും പരിപാടി തുടര്‍ന്നു.

 

Latest