Connect with us

Kerala

ബൈക്ക് ഇടിച്ച് അതിഥി തൊഴിലാളിയും ബൈക്ക് ഓടിച്ചയാളും മരിച്ചു

കൊല്ലം കാവനാട് ഉണ്ടായ അപകടത്തില്‍ രാമന്‍കുളങ്ങര സ്വദേശി അനൂപ്, പശ്ചിമ ബംഗാള്‍ സ്വദേശി ഗോബിന്ദ ദാസ് എന്നിവരാണ് മരിച്ചത്

Published

|

Last Updated

കൊല്ലം | അതിവേഗത്തില്‍ വന്ന ബുള്ളറ്റ് ഇടിച്ച് കാല്‍നടയാത്രികനും ബൈക്ക് ഓടിച്ചയാളും മരിച്ചു. കൊല്ലം കാവനാട് ഉണ്ടായ അപകടത്തില്‍ രാമന്‍കുളങ്ങര സ്വദേശി അനൂപ്, പശ്ചിമ ബംഗാള്‍ സ്വദേശി ഗോബിന്ദ ദാസ് എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായി.

റോഡിലൂടെ നടന്നു വരികയായിരുന്ന ഗോബിന്ദ ദാസിനെയും മകന്‍ ജെതന്‍ ദാസിനെയും അനൂപ് ഓടിച്ച ബുള്ളറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് സമീപത്തെ പോസ്റ്റിലിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് അനൂപ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനൂപ് അത്യാസന്ന നിലയില്‍ ആയതിനെതുടര്‍ന്ന് അനൂപിന്റെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി. അനൂപിന്റെ സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ ആശുപത്രി ജീവനക്കാര്‍ തടഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു.

ആശുപത്രിയിലെ ചില്ല് അനൂപിനൊപ്പം എത്തിയവര്‍ തകര്‍ത്തു. ചില്ല് തെറിച്ച് വീണ് വനിതാ സെക്യൂരിറ്റി ജീവനക്കാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് അനൂപിനെ സുഹൃത്തുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് അനൂപിന്റെ മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.