Kerala
ഉദ്യോഗസ്ഥര്‍ പിച്ചളപ്പാളികള്‍ എന്നെഴുതിയത് ചെമ്പുപാളികള്‍ എന്നു തിരുത്തുകയാണ് ചെയ്തത്: എ പത്മകുമാര്‍
ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മ്മിച്ചത് എന്നതിനാലാണ് ഇങ്ങനെ തിരുത്തല്‍ വരുത്തിയത്
പമ്പ | ഉദ്യോഗസ്ഥര്‍ പിച്ചളപ്പാളികള്‍ എന്നെഴുതിയത് ചെമ്പ് പാളികള്‍ എന്നു തിരുത്തുകയാണ് താന്‍ ചെയ്തതെന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ജാമ്യ ഹര്‍ജിയിലാണ് പത്മകുമാര്‍ ഇങ്ങനെ വിശദീകരിക്കുന്നത്.
ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മ്മിച്ചത് എന്നതിനാലാണ് ഇങ്ങനെ തിരുത്തല്‍ വരുത്തിയത്. ഈ തിരുത്തല്‍ ശരിയല്ലെങ്കില്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാമായിരുന്നു. ഹര്‍ജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും.
ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ബോര്‍ഡിന് വീഴ്ച പറ്റിയതില്‍ താന്‍ മാത്രം എങ്ങനെ പ്രതിയാകും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ അറിയാതെ താന്‍ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


