Kerala
കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു; എം വി ഗോവിന്ദന്‍
എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്
തിരുവനന്തപുരം | കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ് അയച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരും. ഇതെല്ലാം രാഷ്ട്രീയ കളിയാണ്.
കിഫ്ബി വഴി കോടികളുടെ വികസനമുണ്ടായി. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ സഞ്ചരിക്കുമ്പോള്‍ കിഫ്ബിയുടെ കൃത്യമായിട്ടുള്ള പദ്ധതികളിലൂടെ മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിന്റെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരമുള്ളതായി വളര്‍ത്തിയെടുത്തത് കിഫ്ബി വഴിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
ബി ജെ പിയുടെ രാഷ്ട്രീയ നിലപാടാണിത്. കേരളത്തെ തകര്‍ക്കാനും കേരളത്തോടുള്ള വെല്ലുവിളിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനെതിരായ കടന്നാക്രമണമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.



