Connect with us

Kerala

രാഹുല്‍ മുങ്ങിയത് സിനിമാ താരത്തിന്റെ ചുവന്ന കാറില്‍; സി സി ടി വി വെട്ടിക്കാന്‍ പോക്കറ്റ് റോഡുകള്‍ ഉപയോഗിച്ചു

ഈ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം നടത്തുന്നുണ്ട്

Published

|

Last Updated

പാലക്കാട് | ബലാത്സംഗ കേസിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലാണെന്ന വിവരം പോലീസിന് ലഭിച്ചു. ഇത് സിനിമ താരത്തിന്റെ കാറാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഈ കാര്‍ കേന്ദ്രീകരിച്ച് കേരളത്തിന് പുറത്തേക്കും അന്വേഷണം നടത്തുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട ശേഷം സജീവമായി തിരിച്ചുവന്ന രാഹുലിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു സിനിമ താരവും എത്തിയിരുന്നു. അവരുടെ കാറിലാണ് രാഹുല്‍ മുങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. രാഹുലിന്റെ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്‌തെങ്കിലും ആരുടെ കാറാണെന്ന് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല.

സി സി ടി വിയുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി പോക്കറ്റ് റോഡുവഴി കൊടും കുറ്റവാളികള്‍ ചെയ്യുന്നതു പോലെ അതിവിദഗ്ധമായാണ് രാഹുല്‍ പാലക്കാട് വിട്ടത്. പോലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രം പല വഴിയ്ക്ക് ഓടിച്ചുവെന്നും വിവരമുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ സി സി ടി വി പരിശോധനയില്‍ രാഹുലിന്റെ റൂട്ട് സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല. ഇന്നും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.

ഇവരില്‍ നിന്ന് ലഭിച്ച ചില നിര്‍ണായക വിവരങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസിന് അന്വേഷണം തുടരുന്നത്. രാഹുലമായി ബന്ധമുള്ള അടുത്ത സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. രണ്ടാം ദിവസവും അന്വേഷണ സംഘം പാലക്കാട് തുടരുകയാണ്. ഇന്നലെ ഫ്‌ലാറ്റിലാണ് പരിശോധന നടത്തിയത്. ഇന്ന് പാലക്കാട് നഗരത്തിലും പരിസരത്തവുമാണ് അന്വേഷണം. പരാമാവധി സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് അന്വേഷണം. രാഹുലിനെ കണ്ടെത്താന്‍ ബെംഗളൂരുവിലേക്കും തമിഴ്‌നാട്ടിലേക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest