Connect with us

Kerala

തദ്രീബ് ഖത്മുല്‍ ഖുര്‍ആന്‍ കോഴ്സ്; രണ്ടാം സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 9ന് ഞായറാഴ്ച

പഠിതാക്കള്‍ ഒക്ടോബര്‍ 25ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പരീക്ഷാ ഫീസ് 100 രൂപ ഓണ്‍ലൈനായി അടച്ച് റെജിസ്റ്റര്‍ ചെയ്യണം

Published

|

Last Updated

കോഴിക്കോട് |  ഇസ്ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡിന് കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലമായി എല്ലാ വെള്ളിയാഴ്ചകളിലും ഖാരിഅ് യൂസുഫ് ലത്വീഫിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തദ്രീബ് ഖത്മുല്‍ ഖുര്‍ആന്‍ കോഴ്സിന്റെ രണ്ടാം സെമസ്റ്റര്‍ ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 9ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ നടത്താന്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് യോഗം തീരുമാനിച്ചു.

പഠിതാക്കള്‍ ഒക്ടോബര്‍ 25ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പരീക്ഷാ ഫീസ് 100 രൂപ ഓണ്‍ലൈനായി അടച്ച് റെജിസ്റ്റര്‍ ചെയ്യണം. ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാത്തവര്‍ 250 രൂപയാണ് അടക്കേണ്ടത്.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരീക്ഷാ ഫീസ് അടച്ച പരീക്ഷാര്‍ത്ഥികള്‍ക്കുള്ള മോഡല്‍ പരീക്ഷ നവംബര്‍ 5ന് ബുധനാഴ്ച കാലത്ത് 11 മണി മുതല്‍ 4 മണി വരെ നടക്കുന്നതാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അയ്യായിരത്തിലധികം സ്ഥിരം പഠിതാക്കളാണ് ഓരോ ആഴ്ചയിലും ക്ലാസില്‍ സംബന്ധിക്കുന്നത്. നാല് സെമസ്റ്ററുകളായി ക്രമീകരിച്ച കോഴ്സിന്റെ 150-ാം എഡിഷന്റെ ഭാഗമായി പഠിതാക്കളുടെ വിപുലമായ സംഗമം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന യോഗത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം.ഫൈസി വില്യാപള്ളി, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ് , വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കെ.എം.എ.റഹിം സാഹിബ്, സി.പി.സൈതലവി മാസ്റ്റര്‍, എന്‍.അലി അബ്ദുല്ല, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, മജീദ് കക്കാട് തുടങ്ങിയര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി

 

---- facebook comment plugin here -----

Latest