Connect with us

National

എന്‍ ഐ എയുടെ ഹരജി സുപ്രീം കോടതി തള്ളി ; ഭിമ കൊറേഗാവ് കേസില്‍ ആനന്ദ് തെല്‍തുംബഡെ ഉടന്‍ ജയില്‍ മോചിതനാകും

ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി |  ഭിമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലടച്ച ഐഐടി പ്രൊഫസര്‍ ആനന്ദ് തെല്‍തുംബഡെയുടെ മോചനത്തിന് വഴിയൊരുങ്ങി. ഇദ്ദേഹത്തിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹരജി സുപ്രീം കോടതി തള്ളി. ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിയില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ബോംബെ ഹൈക്കോടതിയാണ് ഇദ്ദേഹത്തിന് നേരത്തെ ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നതിന് എന്‍ഐഎയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ജാമ്യം നല്‍കിയതില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് ആനന്ദ് പുറത്തിറങ്ങുന്നത്.

തെല്‍തുംബഡെയ്ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കേസില്‍ ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെല്‍തുംബഡെയ്ക്ക് എതിരെ നിലനില്‍ക്കൂവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഐഐടി പ്രൊഫസറും ദളിത് സ്‌കോളറുമായ ആനന്ദ് തെല്‍തുംബഡയെ 2020 ഏപ്രില്‍ 14 നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

---- facebook comment plugin here -----

Latest