Kerala
റേഷന്‍ അരി കടത്തിയ സപ്ലൈകോ സീനിയര്‍ അസിസ്റ്റന്റ് പിടിയില്‍
തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷനരി കടത്തിയ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രനാണ് അറസ്റ്റിലായത്

തിരുവനന്തപുരം | സപ്ലൈകോ ഗോഡൗണില്‍ നിന്ന് റേഷന്‍ അരി കടത്തിയ സപ്ലൈകോ സീനിയര്‍ അസിസ്റ്റന്റ് പിടിയില്‍.
തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷനരി കടത്തിയ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രനാണ് അറസ്റ്റിലായത്. ബുധനാഴ്ച്ചയാണ് റേഷന്‍ അരി കടത്തുന്നതിനിടയില്‍ വാഹനം നാട്ടുകാര്‍ പിടികൂടിയത്. ഒളിവില്‍ കഴിയുന്ന സപ്ലൈകോ ജീവനക്കാരനായ അന്‍ഷാദിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 ചാക്ക് പുഴുങ്ങലരി എന്നിവയാണ് കടത്തിക്കൊണ്ടുപോയത്. സപ്ലൈക്കോ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
---- facebook comment plugin here -----