Uae
വേനലവധി അവസാനിക്കുന്നു; യു എ ഇയില്‍ അധ്യാപകരും മറ്റ് ജീവനക്കാരും നാളെ തിരികെ ജോലിയിലേക്ക്
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രണ്ട് ഘട്ടങ്ങളായി പ്രൊഫഷണല്‍ വികസന പരിപാടി. ആദ്യത്തേത് ആഗസ്റ്റ് 18 മുതല്‍ 22 വരെ. രണ്ടാമത്തേത് ഒക്ടോബര്‍ 13 മുതല്‍ 15 വരെ.

അബൂദബി | വേനലവധിക്കു ശേഷം യു എ ഇയിലെ സ്‌കൂളുകളില്‍ അധ്യാപകരും ജീവനക്കാരും നാളെ (തിങ്കളാഴ്ച) തിരികെയെത്തും. പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരും സാങ്കേതിക, ഭരണ ജീവനക്കാരുമാണ് ജോലിയില്‍ പ്രവേശിക്കുക. ഈ അധ്യയന വര്‍ഷത്തില്‍ പുതിയതായി എത്ര അധ്യാപകര്‍ ഉണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് വിദ്യാഭ്യാസ മേഖല.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രണ്ട് ഘട്ടങ്ങളായി പ്രൊഫഷണല്‍ വികസന പരിപാടി നടത്തും. ആദ്യത്തേത് ആഗസ്റ്റ് 18 മുതല്‍ 22 വരെയും രണ്ടാമത്തേത് ഒക്ടോബര്‍ 13 മുതല്‍ 15 വരെയുമായിരിക്കും. വിജയകരമായ അധ്യയനം നടത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പഠിപ്പിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വര്‍ഷത്തില്‍ 178 അധ്യയന ദിവസങ്ങളാണ് ഉള്ളത്. ആദ്യ ടേമില്‍ 67 ദിവസവും രണ്ടാമത്തേതില്‍ 47 ദിവസവും മൂന്നാമത്തേതില്‍ 64 ദിവസവുമാണ് പഠനമുണ്ടാകുക. ആഗസ്റ്റ് 25ന് ആരംഭിച്ച് 14 ആഴ്ച നീണ്ടുനില്‍ക്കുന്നതാണ് ആദ്യ ടേം. ഡിസംബര്‍ എട്ട് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ശൈത്യകാല അവധി ആരംഭിക്കും. അതേസമയം, ഡിസംബര്‍ 15 വരെ ജീവനക്കാര്‍ ജോലിയില്‍ തുടരും.