Connect with us

Malappuram

സ്റ്റുഡന്റ്‌സ് ഗാല' നവംബര്‍ 23ന് വണ്ടൂരില്‍; പ്രഖ്യാപന സമ്മേളനം പ്രൗഢമായി

നിലമ്പൂര്‍ മജ്മഅ് അക്കാദമിയില്‍ നടന്ന സംഗമത്തില്‍ സ്റ്റുഡന്‍സ് ഗാലയുടെ സന്നദ്ധ സേനയായി ഡി-കോറിനെ പ്രഖ്യാപിച്ചു.

Published

|

Last Updated

മലപ്പുറം ജില്ലാ സ്റ്റുഡന്റ്‌സ് ഗാല പ്രഖ്യാപനം നിലമ്പൂരില്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി കെ മുഹമ്മദ് റമീസ് ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂര്‍ | കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നു മുതല്‍ 17 വരെ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് ഗാലയുടെ പ്രഖ്യാപനവും ഡി കോര്‍ സംഗമവും സമാപിച്ചു. നിലമ്പൂര്‍ മജ്മഅ് അക്കാദമിയില്‍ നടന്ന സംഗമത്തില്‍ സ്റ്റുഡന്‍സ് ഗാലയുടെ സന്നദ്ധ സേനയായി ഡി-കോറിനെ പ്രഖ്യാപിച്ചു.

‘നോ ക്യാപ് ഇറ്റ്‌സ് ടുമോറോ’ എന്ന ശീര്‍ഷകത്തില്‍ നവംബര്‍ 23ന് വണ്ടൂരില്‍ വെച്ചാണ് സ്റ്റുഡന്റ്‌സ് ഗാല നടക്കുക. കരിയര്‍, എ ഐ ടെക്‌നോളജി, സംരഭകത്വം, ആത്മീയം തുടങ്ങിയ വിവിധ സെഷനുകള്‍ക്ക് വിദഗ്ധര്‍ നേതൃത്വം നല്‍കും. വിവിധയിനം മത്സരങ്ങള്‍, എക്‌സ്‌പേര്‍ട്ട് ടോക്, പാനല്‍ ഡിസ്‌കഷന്‍, ആസ്വാദനം എന്നിവയടങ്ങുന്ന പരിപാടിയില്‍ മൂവായിരത്തോളം വരുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പ്രതിനിധികളാകും.

സ്റ്റുഡന്റ്‌സ് ഗാലയുടെ ഭാഗമായി ഈമാസം 22 മുതല്‍ 31 വരെ 100 സ്‌കൂളുകളില്‍ ‘ടീ വിത് ടീന്‍’ രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിക്കും. ഡിവിഷനില്‍ എസ്-കോഡ് അംഗങ്ങളുടെ സംഗമം, ഹാന്‍ഡ് ഓഫ് കൈന്റ്, ഗാല ബീറ്റ്, ഹൈ-ഫൈ തുടങ്ങി വ്യത്യസ്ത പ്രചാരണ പദ്ധതികള്‍ നടക്കും.

‘ഹലാ ഗാല’ എന്ന പേരില്‍ സംഘടിപ്പിച്ച പ്രഖ്യാപന സംഗമത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് കെ മുശ്താഖ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി കെ മുഹമ്മദ് റമീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ശുഐബ്, കെ സഹ്ല്‍ സഖാഫി, നൂഹ് പി അഹ്മദ് വിദ്യാര്‍ഥികളുമായി സംവദിച്ചു. ജില്ലാ സെക്രട്ടറി സി കെ അജ്മല്‍ യാസീന്‍ പ്രമേയാവതരണം നടത്തി.

ജില്ലാ എക്‌സിക്യൂട്ടീവ്, ജില്ലാ ചേംബര്‍ അംഗങ്ങള്‍, ഡിവിഷന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഡിവിഷന്‍ ചേംബര്‍, വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത ഡി-കോര്‍ അംഗങ്ങള്‍ പ്രഖ്യാപന സംഗമത്തില്‍ പങ്കെടുത്തു.

.

 

Latest