Kerala
വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
അയല്‍വാസിയായ സ്ത്രീ അസഭ്യം പറഞ്ഞതില്‍ അനുഷ ഏറെ വിഷമത്തിലും കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്നും തുടര്‍ന്നാണ് മരണമെന്നും ആരോപണമുണ്ട്

തിരുവനന്തപുരം | വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ പഞ്ചായത്തിലെ നെല്ലിവിള ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ(18)യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം
അയല്‍വാസിയായ സ്ത്രീ അസഭ്യം പറഞ്ഞതില്‍ അനുഷ ഏറെ വിഷമത്തിലും കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്നും തുടര്‍ന്നാണ് മരണമെന്നും ആരോപണമുണ്ട്. ഐടിഐ പഠനത്തിനായി പാറശ്ശാല ധനുവച്ചപുരം ഐടിഐയിലാണ് അനുഷ പ്രവേശനം നേടിയിരുന്നു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number:: 1056, 04712552056)