Kerala
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം| സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കത്തില്‍ തന്നെ ആധിപത്യം ഉറപ്പിച്ച തിരുവനന്തപുരം ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് ഉറപ്പിച്ചു. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. അത്ലറ്റിക്‌സില്‍ രണ്ടാമത് പാലക്കാടാണ്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്.
വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. കായിക മേളയ്ക്ക് ഇത്തവണ മുതല്‍ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പു സമ്മാനിക്കും എന്നതാണ് പ്രത്യേകത.
---- facebook comment plugin here -----



