Kerala
ചങ്ങനാശ്ശേരി നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കി
ബാബു തോമസ്, രാജു ചാക്കോ എന്നിവർക്കെതിരെയാണ് നടപടി.

കോട്ടയം|ചങ്ങനാശ്ശേരി നഗരസഭയിലെ രണ്ട് കോൺഗ്രസ് കൗൺസിലർമാരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അയോഗ്യരാക്കി. ബാബു തോമസ്, രാജു ചാക്കോ എന്നിവർക്കെതിരെയാണ് നടപടി.
യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജോമി ജോസഫ് നൽകിയ കൂറുമാറ്റ കേസിലാണ് ഉത്തരവ്. ചെയർപേഴ്സണെതിരായി എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തെ ഇരുവരും പിന്തുണച്ചതിനെ തുടർന്ന് യു ഡി എഫ് ന് ഭരണം നഷ്ടമായിരുന്നു.
---- facebook comment plugin here -----