Connect with us

From the print

എസ് എസ് എഫ് തർതീൽ നാഷനൽ ഹോളി ഖുർആൻ പ്രിമിയോ ഗ്രാൻഡ് ഫിനാലെ ഇന്ന്

പരിപാടിയിൽ 25 സംസ്ഥാനങ്ങളിൽ നിന്ന് വിജയികളായ വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരക്കും

Published

|

Last Updated

കിഷൻഗഞ്ച് | എസ് എസ് എഫ് നാഷനൽ കമ്മറ്റി സംഘടിപ്പിക്കുന്ന തർതീൽ ഹോളി ഖുർആൻ ഗ്രാൻഡ് ഫിനാലെയും സുന്നി സമ്മേളനവും വെഫി കരിയർ ഗൈഡൻസ് എക്‌സ്‌പോയും ഇന്ന് കിഷൻഗഞ്ചിൽ നടക്കും. രാവിലെ ഒന്പതിന് ആരംഭിക്കുന്ന പരിപാടിയിൽ 25 സംസ്ഥാനങ്ങളിൽ നിന്ന് വിജയികളായ വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരക്കും.

റമസാനിലാണ് തർതീൽ ഹോളി ഖുർആൻ മത്സരം ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ പ്രാഥമിക ഘട്ടവും സോൺ, ജില്ല, സംസ്ഥാന മത്സരങ്ങളും പൂർത്തിയാക്കിയ ശേഷമാണ് മത്സരാർഥികൾ ഗ്രാൻഡ് ഫിനാലയിൽ എത്തുന്നത്. വിശുദ്ധ ഖുർആൻ പാരായണത്തിലും മനഃപാഠമാക്കുന്നതിലും അഭിനിവേശമുള്ള ആയിരക്കണക്കിന് സ്‌കൂൾ, കോളജ്, മദ്്റസ, യൂനിവേഴ്‌സിറ്റി വിദ്യാർഥികളാണ് അവസാന മത്സരത്തിനായി ബിഹാറിന്റെ സംസ്‌കാരിക, നാഗരിക, ധാർമിക കേന്ദ്രമായ കിഷൻഗഞ്ചിലേക്ക് എത്തുന്നത്. മഗ്്രിബ് നിസ്‌കാര ശേഷം സുന്നി സമ്മേളനം നടക്കും. വിവിധ സുന്നി പണ്ഡിതരും ഇമാമുകളും വിദ്യാഭ്യാസ സ്ഥാപന മേധാവികളും പങ്കെടുക്കും.

രാജ്യത്തെ ഏറ്റവും വലിയ ഖുർആൻ മത്സര- സമ്മേളന പരിപാടിക്കാണ് കിഷൻഗഞ്ച് വേദിയാകുന്നത്. പരിപാടിയുടെ ഭാഗമായി വിസ്ഡം എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ എജ്യുസൈൻ കരിയർ എക്‌സ്‌പോയും സംഘടിപ്പിക്കുന്നുണ്ട്.

Latest