Connect with us

Kerala

എസ് എസ് എഫ് ഹയര്‍ സെക്കന്ററി 'സ്റ്റുഡന്റ്‌സ് ഗാല' പ്രഖ്യാപിച്ചു

'നോ ഗ്യാപ്, ഇറ്റ്‌സ് ടുമോറോ' എന്ന പ്രമേയത്തില്‍ നവംബര്‍ 15 - 30 കാലയളവില്‍ സംസ്ഥാനത്തെ 18 ജില്ലാ കേന്ദ്രങ്ങളിലാണ് സ്റ്റുഡന്‍സ് ഗാല സംഘടിപ്പിക്കുന്നത്

Published

|

Last Updated

കോട്ടക്കല്‍ | കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നു മുതല്‍ 17 വരെ നടത്താനിരിക്കുന്ന കേരള യാത്രയുടെ ഭാഗമായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം സ്റ്റുഡന്‍സ് ഗാല സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു.

‘നോ ക്യാപ്, ഇറ്റ്‌സ് ടുമോറോ’ എന്ന പ്രമേയത്തില്‍ നവംബര്‍ 15 – 30 കാലയളവില്‍ സംസ്ഥാനത്തെ 18 ജില്ലാ കേന്ദ്രങ്ങളിലാണ് സ്റ്റുഡന്‍സ് ഗാല സംഘടിപ്പിക്കുന്നത്. സ്റ്റുഡന്‍സ് ഗാലയുടെ അനുബന്ധമായി ജില്ലകളില്‍ ‘ഡി-കോര്‍’ സ്റ്റുഡന്‍സ് കേഡര്‍ അംഗങ്ങളുടെ സംഗമം, സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വ്യത്യസ്ത സേവന പ്രവര്‍ത്തനങ്ങള്‍, ഡിവിഷനില്‍ എസ്-കോഡ് അംഗങ്ങളുടെ സംഗമം, ഹാന്‍ഡ് ഓഫ് കൈന്റ്, ടീ വിത്ത് ടീന്‍, ഗാല ബീറ്റ്, ഹൈ-ഫൈ തുടങ്ങി വ്യത്യസ്ത പ്രചാരണ പദ്ധതികള്‍ നടക്കും.

ജനറേഷന്‍ സ്പീക്ക് എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട പ്രഖ്യാപന സമ്മേളനത്തില്‍ എസ് എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ പ്രമേയാവതരണം നടത്തി. സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി വിദ്യാര്‍ഥികളോട് സംവദിച്ചു. സംസ്ഥാന സെക്രട്ടറി എസ് ഷമീര്‍, കണ്‍വീനര്‍ ടി കെ മുഹമ്മദ് റമീസ്, അനീസ് കടമത്ത് സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 150 പ്രതിനിധികള്‍ പങ്കെടുത്തു. 18 ജില്ലകളുടെയും തിയതി, സ്ഥലം അതാതു ജില്ലാ പ്രതിനിധികള്‍ ചേര്‍ന്ന് ജനറേഷന്‍ സ്പീക്കില്‍ പ്രഖ്യാപിച്ചു.

 

Latest