Gulf
എസ് എസ് എഫ് പ്രതിനിധി സമ്മേളനം: പ്രവാസി സംഗമം ഇന്ന്
ഖലീൽ തങ്ങൾ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി 9.30ന് ഓൺലൈനായി നടക്കുന്ന പ്രവാസി സംഗമം കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും. ശരീഫ് കാരശ്ശേരി, ലുഖ്മാൻ കരീം ഹാജി, നാസർ ചെറുവാടി, അബ്്ദുല്ല വടകര, അബ്്ദുൽകലാം മാവൂർ, റാശിദ് ബുഖാരി, സജ്ജാദ് മീഞ്ചന്ത, റാഫി അഹ്‌സനി സംസാരിക്കും.
---- facebook comment plugin here -----