National
ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ന് ഇന്ത്യയിലെത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി | ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി ചുമതല ഏറ്റതിനുശേഷം ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്ന ഹരിണി അമരസൂര്യ മൂന്നു ദിവസം ഇന്ത്യയില്‍ ഉണ്ടാവും. ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവരുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളില്‍ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊര്‍ജ്ജിതമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കും.
---- facebook comment plugin here -----