National
ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവരുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ന്യൂഡല്‍ഹി|ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായാണ് അവര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. മൂന്നു ദിവസം ഹരിണി അമരസൂര്യ ഇന്ത്യയില്‍ ഉണ്ടാവും. ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ തുടങ്ങിയവരുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, വികസനം എന്നീ മേഖലകളില്‍ ഇന്ത്യ-ശ്രീലങ്ക ബന്ധം ഊര്‍ജ്ജിതമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കും.
ഡല്‍ഹി ഐഐടിയും നിതി ആയോഗും ശ്രീലങ്കന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളജ് പൂര്‍വവിദ്യാര്‍ഥികൂടിയായ ഹരിണി അമരസൂര്യ അവിടെ നടക്കുന്ന അനുമോദനച്ചടങ്ങിലും പങ്കെടുക്കും.