Connect with us

Kerala

പാലക്കാട്ടെ ഒന്‍പതാം ക്ലാസുകാരന്റെ മരണം; ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികക്കും സസ്‌പെന്‍ഷന്‍

അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു

Published

|

Last Updated

പാലക്കാട്| പാലക്കാട് കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ജുന്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി മാനേജ്‌മെന്റ്. ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക ലിസ്സിയെയും സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. അധ്യാപികക്കെതിരെ ഗുരുതരമായ ആരോപണവുമായി അര്‍ജുന്റെ കുടുംബവും സഹപാഠികളും രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയിരുന്നു.

കുഴല്‍മന്ദം പോലീസിലാണ് കുടുംബം പരാതി നല്‍കിയത്. അതേസമയം സ്‌കൂള്‍ അധികൃതര്‍ ഈ ആരോപണം നിഷേധിച്ചു. അധ്യാപിക്കെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ സഹപാഠിയും രംഗത്തെത്തിയിരുന്നു. ക്ലാസ് ടീച്ചര്‍ ആശ ക്ലാസില്‍ വെച്ച് സൈബര്‍ സെല്ലിനെ വിളിച്ചിരുന്നു. ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴ നല്‍കേണ്ടി വരുമെന്നും അര്‍ജുനെ ഭീഷണിപ്പെടുത്തി. അതിനുശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നു. മരിക്കുമെന്ന് തന്നോട് അര്‍ജുന്‍ പറഞ്ഞിരുന്നു. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നുവെന്നും സഹപാഠി പറഞ്ഞു.

താന്‍ തെറ്റ് ചെയ്തിട്ടില്ല. അമ്മാവന്‍ തല്ലിയത് കൊണ്ടാണ് അര്‍ജുന്‍ മരിച്ചതെന്നും മറ്റൊരു സുഹൃത്തിനോട് ആശ ടീച്ചര്‍ പറഞ്ഞുവെന്നും സഹപാഠി കൂട്ടിച്ചേര്‍ത്തു. അര്‍ജുന്റെ മരണത്തില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു.

 

---- facebook comment plugin here -----

Latest