Kerala
വയോധികയുടെ സ്വര്‍ണ മാല പൊട്ടിച്ച എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയില്‍
പാലക്കാട് തേങ്കുറിശിയില്‍ നടന്ന മാലപറിക്കേസില്‍ കൊടുവായൂര്‍ സ്വദേശി ഷാജഹാന്‍ ആണ് പോലീസിന്റെ പിടിയിലായത്

പാലക്കാട് | പാല്‍വില്‍പനക്കാരിയായ വയോധികയുടെ സ്വര്‍ണ മാല പൊട്ടിച്ച എസ് ഡി പി ഐ പ്രവര്‍ത്തകന്‍ പിടിയിലായി.
പാലക്കാട് തേങ്കുറിശിയില്‍ നടന്ന മാലപറിക്കേസില്‍ കൊടുവായൂര്‍ സ്വദേശി ഷാജഹാന്‍ ആണ് പോലീസിന്റെ പിടിയിലായത്. പാല്‍വില്‍പനക്കാരിയായ വയോധികയുടെ ഒരു പവന്‍ മാലയാണ് ഷാജഹാന്‍ കവര്‍ന്നത്. ഈ മാസം പത്തിനാണ് വയോധികയുടെ പിന്നിലൂടെ ബൈക്കിലെത്തി ഇയാള്‍ മാല കവര്‍ന്നത്.
മാല നഷ്ടമായതോടെ വയോധിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാന് പിടിവീണത്. കൊടുവായൂരിലെ എസ് ഡി പി ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു ഇയാള്‍ ഏറെക്കാലം. പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
---- facebook comment plugin here -----