Connect with us

Uae

പാം ജുമൈറക്ക് മുകളിൽ സ്‌കൈ ഡൈവിംഗ് നടത്തി ശൈഖ് ഹംദാൻ

സാഹസിക ദൃശ്യങ്ങൾ ശ്രദ്ധേയമായി

Published

|

Last Updated

ദുബൈ|ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പാം ജുമൈറക്ക് മുകളിലൂടെ സാഹസിക സ്‌കൈഡൈവിംഗ് നടത്തി. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തു. സ്‌കൈ ഡൈവ് ദുബൈയെ ടാഗ് ചെയ്ത വീഡിയോയിൽ ശൈഖ് ഹംദാൻ ടീം അംഗങ്ങളോടൊപ്പം വിമാനത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങൾ കാണാം.

വായുവിൽ അഭ്യാസങ്ങൾ കാണിക്കുന്നതും പാരാച്യൂട്ട് നിയന്ത്രിക്കുന്നതും സുരക്ഷിതമായി ലാൻഡിംഗ് നടത്തുന്നതും വീഡിയോയിൽ കാണിക്കുന്നു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ പതിനായിരങ്ങളെയാണ് ആകർഷിച്ചത്.

സാഹസികതകൾ കൊണ്ട് ശ്രദ്ധേയനാണ് ശൈഖ് ഹംദാൻ. ഈ വർഷം ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് 31 കായികതാരങ്ങൾ ചാടുന്ന മറ്റൊരു വീഡിയോയും ശൈഖ് ഹംദാൻ പങ്കുവെച്ചിരുന്നു. സ്‌കൈഡൈവിംഗ്, ഹെലികോപ്റ്റർ പറത്തൽ, ആഴക്കടൽ മത്സ്യബന്ധനം, പർവതാരോഹണം, സൈക്ലിംഗ്, ഓട്ടം, വേട്ടയാടൽ തുടങ്ങിയ സാഹസിക വിനോദങ്ങളിൽ തത്പരനായ ശൈഖ് ഹംദാൻ സ്ഥിരമായി തന്റെ ഇഷ്ടവിനോദങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. 17.1 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിലുള്ളത്.

 

Latest