Connect with us

Uae

യു എ ഇ തൊഴിൽ ശക്തി 9.4 ദശലക്ഷത്തിൽ എത്തി; തൊഴിലില്ലായ്മ നിരക്ക് 1.9 ശതമാനം

ലേബർ ഫോഴ്സ് ഗ്രോത്ത് ഇൻഡക്സിൽ രാജ്യം ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്

Published

|

Last Updated

അബൂദബി|യു എ ഇ യിലെ തൊഴിൽ ശക്തി ഈ വർഷം 9.4 ദശലക്ഷമായി ഉയരുമെന്ന് ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ പ്രഖ്യാപിച്ചു. 15 വയസ്സും അ തിൽ കൂടുതലുമുള്ള വ്യക്തികളുടെ സാമ്പത്തിക പങ്കാളിത്ത നിരക്കും 81.4 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് ഗണ്യമായ വർധനവാണ്. 2023-ൽ ഇത് 78.5 ശതമാനം ആയിരുന്നു.

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുകൾ പ്രകാരം, യു എ ഇയിലെ തൊഴിലില്ലായ്മ നിരക്ക് 2023-ൽ 2.1 ശതമാനത്തിൽ നിന്ന് 1.9 ശതമാനമായി കുറഞ്ഞു. ആഗോളതലത്തിൽ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണിത്. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 2023-ൽ 16.7 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ലേബർ ഫോഴ്സ് ഗ്രോത്ത് ഇൻഡക്സിൽ യു എ ഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി എന്ന് ഫെഡറൽ കോംപറ്റിറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ഡയറക്ടർ ഹനാൽ അഹ്്ലി പറഞ്ഞു. തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ എണ്ണം 9.2 ദശലക്ഷമായി വർധിച്ചു. അതിൽ 81 ശതമാനം പുരുഷന്മാരും 19 ശതമാനം സ്ത്രീകളുമാണ്. സ്വകാര്യ മേഖലയാണ് തൊഴിൽ വിപണിയിൽ ആധിപത്യം പുലർത്തുന്നത്. തൊഴിൽ ചെയ്യുന്നവരിൽ 85 ശതമാനം പേരും സ്വകാര്യ മേഖലയിലാണ്. 30-നും 39-നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ. ഇത് മൊത്തം 36 ശതമാനം വരും.