International
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന് ട്രംപ്
അവകാശ വാദത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല

വാഷിംഗ്ടണ്‍ | ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങേണ്ടെന്ന ഇന്ത്യന്‍ തീരുമാനം നിര്‍ണായക ചുവടുവയ്പാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അവകാശ വാദത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ചൈന ഇതേ നിലപാട് സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യു എസിലേക്കുള്ള കയറ്റുമതി തീരുവയില്‍ 12 ശതമാനം കുറവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
---- facebook comment plugin here -----