Connect with us

Ongoing News

യുപിയില്‍ ചെറുവിമാനം എയര്‍സ്ട്രിപില്‍ നിന്നും തെന്നിമാറി; ദുരന്തമൊഴിവായത് തലനാരിഴക്ക്

നാല് യാത്രികരും രണ്ട് പൈലറ്റുമാരുമടങ്ങിയ വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്

Published

|

Last Updated

ലക്‌നൗ |  ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ മുഹമ്മദാബാദ് എയര്‍സ്ട്രിപില്‍ ചെറു സ്വകാര്യവിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. നാല് യാത്രികരും രണ്ട് പൈലറ്റുമാരുമടങ്ങിയ വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഭോപാലിലേക്ക് പറക്കാനായി ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് ചെറുവിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം എയര്‍ സ്ട്രിപ്പിന്റെ മതില്‍ ഇടിക്കാതെ തൊട്ടടുത്ത് പോയി നിന്നതാണ് ദുരന്തമൊഴിവാകാന്‍ കാരണം. വ്യാഴാഴ്ച രാവിലെ 11.45ഓടെയായിരുന്നു സംഭവം

ജെഫ്ഫ്സെര്‍വ് ഏവിയേഷന്റെ ഇരട്ട എഞ്ചിന്‍ വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വെയില്‍ നിന്നും തെന്നി പുറത്തുപോയ വിമാനം എയര്‍ സ്ട്രിപ്പിന്റെ ചുറ്റുമതിലിന്റെ 400 മീറ്റര്‍ അടുത്ത് വരെയെത്തി നില്‍ക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

Latest