Kerala
തളിപ്പറമ്പിൽ വൻ തീപ്പിടുത്തം;കടകൾ കത്തി നശിച്ചു,
പത്തിലധികം കടകളിലേക്ക് തീ പടര്‍ന്നുവെന്നാണ് അറിയുന്നത്

തളിപ്പറമ്പ്|കണ്ണൂർ തളിപ്പറമ്പ് നഗരത്തിൽ കടകൾക്ക് തീപ്പിടിച്ചു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകൾക്കാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.
തളിപ്പറമ്പില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. തീയണയ്ക്കാന്‍ കഴിയാതായതോടെ കണ്ണൂര്‍, പയ്യന്നൂര്‍, മട്ടന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി 6 ഫയര്‍ യൂണിറ്റുകള്‍ കൂടി എത്തി. ടാങ്കര്‍ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയര്‍ എന്‍ജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കല്‍ തുടര്‍ന്നത്. തീപിടിച്ചതോടെ നഗരത്തിലെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കോടികളുടെ നഷ്ടമാണ് തീപ്പിടുത്തത്തില്‍ ഉണ്ടായത്.ആളപായമില്ലെന്നാണ് പ്രാഥമിക വിവരം
കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം.50ലധികം കടകളിലേക്ക് തീ പടര്‍ന്നുവെന്നാണ് അറിയുന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കോടികളുടെ നഷ്ടം