Kerala
നാസയില്‍ നിന്ന് ഇറിഡിയം വാങ്ങി വിറ്റ് കോടികള്‍ സമ്പാദിക്കാം; 75 ലക്ഷം രൂപ തട്ടിയെടുത്തു
ആലപ്പുഴ ഹരിപ്പാട് സ്വദേശി മഹേഷിനെ തട്ടിപ്പിനിരയാക്കിയ സംഘത്തില്‍ മണ്ണാറശാല സ്വദേശിയായ കപില്‍ ആണ് ഒന്നാം പ്രതി
ആലപ്പുഴ | നാസയില്‍ നിന്ന് ഇറിഡിയം വാങ്ങി നല്‍കാമെന്നും അതു മറിച്ചു വിറ്റ്‌കോടികള്‍ സമ്പാദിക്കാമെന്നും വാഗ്ദാനം ചെയ്തു 75 ലക്ഷം രൂപ തട്ടിയെടുത്തു. ആലപ്പുഴ ഹരിപ്പാട് സ്വദേശി മഹേഷിനെ തട്ടിപ്പിനിരയാക്കിയ സംഘത്തില്‍ മണ്ണാറശാല സ്വദേശിയായ കപില്‍ ആണ് ഒന്നാം പ്രതി.
തരുവനന്തപുരം സ്വദേശികളായ സുലഭ ശിവകുമാറിന്റെ മകന്‍ ജിഷ്ണു, വൈഷണവി, ഭര്‍ത്താവ് സന്ദീപ്, കൊല്ലം സ്വദേശി സിനു ധര്‍മ്മരാജന്‍ എന്നിവരാണു മറ്റു പ്രതികള്‍. ഇറിഡിയം വിറ്റു പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച മഹേഷ് പറഞ്ഞ തുക പല തവണയായി അയച്ചു നല്‍കുകയായിരുന്നു. പണവും ലാഭവിഹിതവും തിരികെ ലഭിക്കാതെ വന്നതോടെ മഹേഷ് ആശങ്കയിലായി.
25 ലക്ഷം കൂടി നല്‍കിയാല്‍ 10 ദിവസത്തിനകം മുഴുവന്‍ തുകയും ലാഭവും തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് വീണ്ടും പണം തട്ടി. പറഞ്ഞ സമയത്ത് പണം കിട്ടാതെ വന്നതോടെയാണ് മഹേഷ് പോലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പെന്ന് മനസിലാകുമ്പോഴേക്കും മഹേഷിന് 75 ലക്ഷം രൂപം നഷ്ടപ്പെട്ടിരുന്നു. കേസില്‍ ഹരിപ്പാട് പോലീസ് അന്വേഷണം തുടരുകയാണ്.


