Connect with us

International

രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം സഊദി ശാസ്ത്രജ്ഞന്; ലോഹ-ജൈവ ചട്ടക്കൂടുകള്‍ വികസിപ്പിച്ചതിനാണ് ഉമര്‍ ബിന്‍ യൂനുസ് യാഗി അവാര്‍ഡിന് അര്‍ഹനായത്

സുസുമു കിറ്റഗാവ (ക്യോട്ടോ സര്‍വകലാശാല), റിച്ചാര്‍ഡ് റോബ്സണ്‍ (മെല്‍ബണ്‍ സര്‍വകലാശാല) എന്നിവരുമായാണ് ഉമര്‍ ബിന്‍ യൂനുസ് യാഗി രസതന്ത്ര ബഹുമതി പങ്കിട്ടത്

Published

|

Last Updated

റിയാദ് |  2025ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം സഊദി ശാസ്ത്രജ്ഞനായ ഉമര്‍ ബിന്‍ യൂനുസ് യാഗിക്ക്. വാതക സംഭരണം, കാര്‍ബണ്‍ പിടിച്ചെടുക്കല്‍, കാറ്റാലിസിസ് എന്നിവയില്‍ ഉപയോഗിക്കുന്ന നൂതന വസ്തുക്കളായ ലോഹ-ജൈവ ചട്ടക്കൂടുകള്‍ വികസിപ്പിച്ചതിനാണ് അവാര്‍ഡിന് തിരഞ്ഞടുത്തത്

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് അവാര്‍ഡ് പ്രഖ്യാപിച്ചത് . സുസുമു കിറ്റഗാവ (ക്യോട്ടോ സര്‍വകലാശാല), റിച്ചാര്‍ഡ് റോബ്സണ്‍ (മെല്‍ബണ്‍ സര്‍വകലാശാല) എന്നിവരുമായാണ് ഉമര്‍ ബിന്‍ യൂനുസ് യാഗി രസതന്ത്ര ബഹുമതി പങ്കിട്ടത്

ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ രസതന്ത്രത്തില്‍ ജെയിംസ് ആന്‍ഡ് നീല്‍റ്റ്‌ജെ ട്രെറ്റര്‍ ചുമതലയും, ബെര്‍ക്ക്ലി നാഷണല്‍ ലബോറട്ടറിയില്‍ ഫാക്കല്‍റ്റി ശാസ്ത്രജ്ഞനും ,ബെര്‍ക്ക്ലി ഗ്ലോബല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ് ഒമര്‍

ജോര്‍ദാനില്‍ ജനിച്ച ഒമര്‍ യാഗിയുടെ മാതാപിതാക്കള്‍ ഫലസ്തീന്‍ സ്വദേശികളാണ്. 2021ലാണ് സഊദി പൗരത്വം ലഭിച്ചത്. 2015ല്‍ തന്മാത്രാ വാസ്തുവിദ്യയിലെ സുപ്രധാന സംഭാവനകള്‍ക്ക് സഊദി അറേബ്യ കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ സയന്‍സ് നേടിയിരുന്നു.കൂടാതെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വേള്‍ഡ് അവാര്‍ഡ് ഓഫ് സയന്‍സ്, വുള്‍ഫ് പ്രൈസ് ഇന്‍ കെമിസ്ട്രി, എനി അവാര്‍ഡ്, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ഗ്രിഗോറി അമിനോഫ് പ്രൈസ്, വിന്‍ഫ്യൂച്ചര്‍ പ്രൈസ്, ഏണസ്റ്റ് സോള്‍വേ പ്രൈസ്, ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് അവാര്‍ഡുകളും നേടിയിട്ടുണ്ട്

 

Latest