Connect with us

International

നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കയിക്ക്

ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകള്‍ എന്ന് വിലയിരുത്തിയാണ് പുരസ്‌കാരം

Published

|

Last Updated

സ്റ്റോക് ഹോം  | സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കയിക്ക്. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകള്‍ എന്ന് വിലയിരുത്തിയാണ് പുരസ്‌കാരം. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് രചനകള്‍.

കാഫ്ക മുതല്‍ തോമസ് ബെര്‍ണാര്‍ഡ് വരെ നീളുന്ന മധ്യ യൂറോപ്യന്‍ പാരമ്പര്യത്തിലെ ഒരു മികച്ച ഇതിഹാസ എഴുത്തുകാരനാണ് ക്രാസ്‌നഹോര്‍ക്കായി.രാജ്യത്തിന്റെ സാമൂഹിക അസ്വസ്ഥതകള്‍ ചിത്രീകരിക്കുന്നതിലെ കൃത്യത കാരണം അദ്ദേഹത്തിന്റെ ‘ഹെര്‍ഷ്റ്റ് 07769’ ഒരു മികച്ച സമകാലിക ജര്‍മ്മന്‍ നോവലായി വിശേഷിപ്പിക്കപ്പെടുന്നു.

തെക്കുകിഴക്കന്‍ ഹംഗറിയിലെ റൊമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ജൂലയിലാണ് അദ്ദേഹത്തിന്റെ ജനനം. 1985 ലാണ് അദ്യനോവല്‍ പുറത്തിറങ്ങി. രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തത്തിത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ തിങ്കള്‍, ചൊവ്വ, ബുധയത്.ന്‍ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാങ്ങിനാണ് 2024-ല്‍ സാഹിത്യ നൊബേല്‍ ലഭിച്ചിരുന്നത്

 

Latest