Kerala
നാളെ മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം;സംസ്ഥാന വ്യാപകമായി വിവിധ പരിപാടികള്‍
സമസ്ത സെന്റിനറി ആഘോഷിക്കുന്ന ഈ കാലയളവിലുള്ള കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം ഏറെ ശ്രദ്ധേയമാകും.

കോഴിക്കോട് | കേരളീയ ഇസ്ലാമിക പ്രാസ്ഥാനിക രംഗത്ത് ജനകീയ മുന്നേറ്റം തുടരുന്ന കേരള മുസ്ലിം ജമാഅത്തിന്റെ സ്ഥാപക ദിനമായ നാളെ (ഒക്ടോബര്‍ 10 ) സംസ്ഥാന വ്യാപകമായി വിപുലമായ പരിപാടികളോടെ ആചരിക്കും. സമസ്ത സെന്റിനറി ആഘോഷിക്കുന്ന ഈ കാലയളവിലുള്ള കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനം ഏറെ ശ്രദ്ധേയമാകും.
സംസ്ഥാനത്തെ ആറായിരം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തല്‍ , പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്ന ലഘു പ്രഭാഷണം , സേവന പ്രവര്‍ത്തനങ്ങള്‍ , മധുര വിതരണം തുടങ്ങിയവ നടക്കും . സ്ഥാപക ദിനത്തിന് മുന്നോടിയായി പ്രാസ്ഥാനിക ആസ്ഥാനമായ കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പതാക ഉയര്‍ത്തി. അദ്ബുല്‍ ജലീല്‍ സഖാഫി ചെറുശോല , മൊയ്തു ബാഖവി മാടവന,ഇസുദ്ധീന്‍ സഖാഫി കൊല്ലം, അലവി സഖാഫി കൊളത്തൂര്‍, സി പി സൈതലവി ചെങ്ങര,അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ സംബന്ധിച്ചു .