Connect with us

Kerala

വീട്ടില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം; പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ്

അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടില്‍ വീണ്ടും വിശദ പരിശോധന നടത്തും.

Published

|

Last Updated

ചേര്‍ത്തല | ആലപ്പുഴ ചേര്‍ത്തലയില്‍ വീട്ടില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പോലീസ്. പ്രദേശത്തെ തിരോധാനക്കേസുകള്‍ അന്വേഷിക്കും. കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനുമായി ഇന്ന് തെളിവെടുപ്പ് നടത്തും. അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടില്‍ വീണ്ടും വിശദ പരിശോധന നടത്തും. വീട്ടിനകത്ത് പുതുതായി ഗ്രാനൈറ്റ് പാകിയ സ്ഥലത്തും പരിശോധനയുണ്ടാകും.

ചേര്‍ത്തലയില്‍ നിന്ന് 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തുക. ചേര്‍ത്തല സ്വദേശി സിന്ധുവിനെ കാണാതായ കേസിലും വിവരങ്ങള്‍ തേടിയിട്ടുണ്ട്. 2020ലാണ് സിന്ധുവിനെ കാണാതായത്.

സെബാസ്റ്റിയന്റെ വീട്ടില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തിയതോടെ തുടങ്ങിയ അന്വേഷണമാണ് ജൈനമ്മ, ബിന്ദു, ഐഷാ എന്നീ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് നയിച്ചത്.

 

Latest