Kerala
കൊച്ചി കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരുക്ക്
കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരാണ് പരുക്കേറ്റവരില്‍ അധികവും.
കൊച്ചി | എറണാകുളം എം സി റോഡില്‍ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരുക്കേറ്റു.
കെ എസ് ആര്‍ ടി സി ബസും അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഉള്‍പ്പെടും. ബസിലെ യാത്രക്കാരാണ് പരുക്കേറ്റവരില്‍ അധികവും.
ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാന്‍ ജീപ്പിലിടിച്ചു. ഇതോടെ പിന്നിലായി സഞ്ചരിച്ചിരുന്ന വാന്‍, ടിപ്പര്‍ ലോറി, കെ എസ് ആര്‍ ടി സി ബസ്, കാര്‍ എന്നിവ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
---- facebook comment plugin here -----