Kerala
കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയില്‍ കണ്ടെത്തി; സഹോദരനെ കാണാനില്ല
പുലര്‍ച്ചെ അഞ്ചു മണിക്ക് സഹോദരന്‍ സുഹൃത്തിനെ വിളിച്ച് സഹോദരിമാര്‍ മരിച്ചുവെന്ന് അറിയിച്ചിരുന്നു.

കോഴിക്കോട്| കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ സഹോദരന്‍ പ്രമോദിനെ രാവിലെ മുതല്‍ കാണാനില്ല. മൂന്ന് വര്‍ഷമായി ഇവര്‍ ഇവിടെ താസിച്ച് വരികയായിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് സഹോദരന്‍ സുഹൃത്തിനെ വിളിച്ച് സഹോദരിമാര്‍ മരിച്ചുവെന്ന് അറിയിച്ചിരുന്നു.
തുടര്‍ന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. പിന്നീട് ഇവരുടെ ബന്ധു ഇവിടേക്ക് എത്തുകയായിരുന്നു. വീടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ രണ്ട് മുറികളിലായി സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ വെള്ള പുതപ്പിച്ച നിലയിലായിരുന്നു. സഹോദരനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.