Connect with us

Kerala

ഇരുചക്ര വാഹനത്തില്‍ നിന്നും റോഡിലേക്ക് വീണ യുവാവ് ടാങ്കര്‍ ലോറി കയറിയിറങ്ങി മരിച്ചു

പന്തളത്ത് നിന്നും ഇലവുംതിട്ടയിലേക്ക് പോകവെ ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് മുമ്പിലുണ്ടായിരുന്ന കാറിന്റെ പിന്നിലിടിച്ചു

Published

|

Last Updated

പന്തളം |  ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യവെ മറ്റൊരു വാഹനമിടിച്ച് ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട യുവാവ് മരിച്ചു. ഇലവുംതിട്ട മഞ്ഞിപ്പുഴ കോയിക്കല്‍ മേലേതില്‍ ശ്രീധരന്റെയും തങ്കമണിയുടെയും മകന്‍ ശ്രീകുമാര്‍ (35) യാണ് മരിച്ചത്. ഇരുചക്ര വാഹനം ഓടിച്ചിരുന്ന ഇലവുംതിട്ട നിരപ്പേല്‍ പുത്തന്‍വീട്ടില്‍ രാഹുല്‍രാജ് (34)നെ പരിക്കുകളുടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് നാലിന് എം സി റോഡില്‍ പന്തളം എസ് എന്‍ ഡി പിയൂണിയന്‍ ഓഫിസിന് സമീപമായിരുന്നു അപകടം. പന്തളത്ത് നിന്നും ഇലവുംതിട്ടയിലേക്ക് പോകവെ ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് മുമ്പിലുണ്ടായിരുന്ന കാറിന്റെ പിന്നിലിടിച്ചു . ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റിന്റെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീകുമാര്‍ എതിര്‍ദിശയില്‍ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിന്‍ചക്രം ശ്രീകുമാറിന്റെ ദേഹത്തിലൂടെ കയറി ഇറങ്ങി. ബുള്ളറ്റ് ഓടിച്ചിരുന്ന രാഹുല്‍രാജ് മറുഭാഗത്തേക്ക് തെറിച്ചു വീണു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. പ

ന്തളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അഗ്്നിശമന സേന അപകടം നടന്ന സ്ഥലം വൃത്തിയാക്കി. അടൂര്‍ അഗ്്നി ശമന സേന നിലയിലെ എ എസ് ടി ഒ ജയ്സണ്‍ പി ജോണ്‍, എസ് എഫ് ആര്‍ ഒ അജീഷ്‌കുമാര്‍ വൈ, എഫ് ആര്‍ ഒമാരായ കൃഷ്ണകുമാര്‍ എസ്, ദിനൂപ് എസ്, ദീപഷ് ഡി, അജീഷ് എം സി, ശ്രീജിത്ത് എസ് പിള്ള, സജാദ് എ, അഭിലാഷ് സി, ഹോം ഗാര്‍ഡുമാരായ വേണുഗോപാല്‍ എസ്, ശ്രീകുമാര്‍ പി ജി രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest