Connect with us

From the print

സിറാജ് ക്യാമ്പയിന്‍; അപ്‌ലോഡിംഗിന് ഒരാഴ്ച കൂടി

ചേര്‍ത്ത വരിക്കാരെ ഓണ്‍ലൈന്‍ വഴി അപ്‌ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനൊപ്പം പുതിയ വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളും സജീവമാണ്.

Published

|

Last Updated

കോഴിക്കോട് | “നേരിന്റെ അക്ഷര വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ നാടും നഗരവും കീഴടക്കിയ സിറാജ് പ്രചാരണ ക്യാമ്പയിനില്‍ അപ്‌ലോഡിംഗ് പൂര്‍ത്തീകരിക്കാന്‍ ഇനി ഒരാഴ്ച കൂടി. ഈ മാസം 20നകം അപ്‌ലോഡിംഗ് പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് സിറാജ് ടീമും പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങളും.

ചേര്‍ത്ത വരിക്കാരെ ഓണ്‍ലൈന്‍ വഴി അപ്‌ലോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനൊപ്പം പുതിയ വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളും സജീവമാണ്.
ഒഴിവ് ദിനമായ ഇന്നലെ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി മന്ത്രി ആര്‍ ബിന്ദു ഇന്നലെ തൃശൂരില്‍ സിറാജിന് വരിചേര്‍ന്നു. ജില്ലാ കണ്‍വീനര്‍ എം കെ അബ്ദുല്‍ ഗഫൂര്‍, എസ് വൈ എസ് കൈപ്പമംഗലം സോണ്‍ സെക്രട്ടറി പി എം മുജീബ്, എസ് ജെ എം ഇരിങ്ങാലക്കുട സെക്രട്ടറി ശുഐബ് സഖാഫി, കേരള മുസ‌്ലിം ജമാഅത്ത് ഇരിങ്ങാലക്കുട സര്‍ക്കിള്‍ സെക്രട്ടറി ഖാലിദ് എന്നിവര്‍ മന്ത്രിയുടെ ഓഫീസിലെത്തിയാണ് വരിചേര്‍ത്തത്. മദ്‌റസാ അക്ഷര ദീപം പദ്ധതിയും വ്യാപകമായി നടക്കുന്നുണ്ട്. വാണിജ്യ മേഖലയെ ലക്ഷ്യം വെച്ച് നടപ്പാക്കുന്ന സ്‌പെഷ്യല്‍ ബിസിനസ്സ് പാക്കേജും നടക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest