Connect with us

From the print

അൽ അസ്ഹർ ഇന്റർനാഷനൽ ലീഡർഷിപ്പ് ട്രെയിനിംഗ്: മർകസ് സംഘം ഈജിപ്തിലെത്തി

രണ്ട് മാസം നീണ്ടുനിൽക്കുന്ന കോഴ്സിന് ലോകപ്രശസ്ത പണ്ഡിതരും അക്കാദമിക് വിദഗ്ധരുമാണ് നേതൃത്വം നൽകുക

Published

|

Last Updated

കോഴിക്കോട് | ഈജിപ്തിലെ അൽ അസ്ഹർ അക്കാദമി ഓഫ് ട്രെയിനിംഗ് സംഘടിപ്പിക്കുന്ന സ്‌കോളേഴ്‌സ് ലീഡർഷിപ്പ് ട്രെയിനിംഗ് കോഴ്സിൽ സംബന്ധിക്കുന്ന മർകസ് പണ്ഡിത സംഘം കൈറോയിലെത്തി. രണ്ട് മാസം നീണ്ടുനിൽക്കുന്ന കോഴ്സിന് ലോകപ്രശസ്ത പണ്ഡിതരും അക്കാദമിക് വിദഗ്ധരുമാണ് നേതൃത്വം നൽകുക.

ജാമിഅ മർകസും അൽ അസ്ഹറും തമ്മിലുള്ള അക്കാദമിക വിനിമയ കരാറിന്റെ അടിസ്ഥാനത്തിലാണ് 11 അംഗ പണ്ഡിതസംഘത്തിന് കോഴ്സിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത്. മർകസ് വൈസ് പ്രസിഡന്റ്സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകുന്ന സംഘത്തിന് കഴിഞ്ഞ ദിവസം മർകസിൽ നടന്ന ചടങ്ങിൽ ജാമിഅ ചാൻസലർ സി മുഹമ്മദ് ഫൈസി യാത്രയയപ്പ് നൽകി. ജാമിഅ ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ, റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആശംസകൾ നേർന്നു. അക്ബർ ബാദുഷ സഖാഫി, സുഹൈൽ അസ്ഹരി സംസാരിച്ചു. ഹസൻ സഖാഫി തറയിട്ടാൽ, മൂസ സഖാഫി പെരുവയൽ, ശമീർ അഹ്സനി പാപ്പിനിപ്പാറ, സഅദ് സഖാഫി കൂട്ടാവിൽ, ഇസ്മാഈൽ സഖാഫി നെരോത്ത്, ജാബിർ സഖാഫി ഓമശ്ശേരി, ടി സി മുഹമ്മദ് സഖാഫി ആക്കോട്, മുഹമ്മദ് മുബാരിസ് സഖാഫി വളാഞ്ചേരി, മുഹമ്മദ് അൻസാർ സഖാഫി മംഗലാപുരം, സിദ്ദീഖ് ഖാദിരി പൊന്നാട് എന്നിവരാണ് സംഘത്തിലുള്ളത്.

Latest