Kerala
കൊല്ലത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
മയ്യനാട്-താന്നി റോഡില്‍ ശാസ്താംകോവില്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം.

കൊല്ലം | മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.താന്നി സ്വദേശി അലന്‍ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. മയ്യനാട്-താന്നി റോഡില്‍ ശാസ്താംകോവില്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം.
കൊല്ലത്തു നിന്നും മയ്യനാട്ടേക്ക് വന്ന സ്വകാര്യ ബസും മയ്യനാട് നിന്നും താന്നി ഭാഗത്തേക്ക് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.ശാസ്താംകോവില്‍ വളവില്‍ ബസിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിന്നു.
ഗുരുതരമായി പരുക്കേറ്റ അലന്‍ ജോസഫിനെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലും വിനു രാജിനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----