International
അമേരിക്കയില്‍ ബാറില്‍ വെടിവെപ്പ്; നാല് മരണം
ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു.

വാഷിങ്ടണ്‍ | അമേരിക്കയിലെ തിരക്കേറിയ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയിലെ സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു.ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
വെടിവെപ്പിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം ആളുകള്‍ തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ഓടികയറുകയാണ് ഉണ്ടായത്. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
---- facebook comment plugin here -----