From the print
സിറാജ് ക്യാമ്പയിന്‍: അവസാന മണിക്കൂറുകളില്‍ അലതല്ലി ആവേശം
'നേരിന്റെ അക്ഷര വെളിച്ചം' എന്ന ശീര്‍ഷകത്തില്‍ സെപ്തംബര്‍ ഒന്നിന് ആരംഭിച്ച ക്യാമ്പയിനില്‍ പൗരപ്രമുഖരും രാഷ്ട്രീയ- സാമൂഹിക -സാംസ്‌കാരിക നേതാക്കളും സുന്നിപ്രവര്‍ത്തകരും വ്യാപകമായി പുതുവരിക്കാരായി.

കോഴിക്കോട് | സിറാജ് പ്രചാരണ ക്യാമ്പയിന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അരയും തലയും മുറുക്കി നേതാക്കളും പ്രവര്‍ത്തകരും. പതിവില്‍ കവിഞ്ഞ ഐക്യത്തോടെയാണ് യൂനിറ്റുകളില്‍ നേതാക്കളും പ്രവര്‍ത്തകരും പുതിയ വരിക്കാരെ തേടിയിറങ്ങിയത്. യൂനിറ്റുകളിലും സര്‍ക്കിളുകളിലും മാത്രമല്ല, സോണുകളിലും ടാര്‍ഗറ്റ് പൂര്‍ത്തിയാക്കി മുന്നിലെത്താന്‍ വീറും വാശിയും പ്രകടമായിരുന്നു.
സംസ്ഥാനമൊട്ടുക്കും കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയിലും സ്‌ക്വാഡ് പ്രവര്‍ത്തനം സജീവമായിരുന്നു. സ്‌കൂളുകളിലും മദ്‌റസകളിലും വ്യാപകമായി അക്ഷരദീപം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. ‘നേരിന്റെ അക്ഷര വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ സെപ്തംബര്‍ ഒന്നിന് ആരംഭിച്ച ക്യാമ്പയിനില്‍ പൗരപ്രമുഖരും രാഷ്ട്രീയ- സാമൂഹിക -സാംസ്‌കാരിക നേതാക്കളും സുന്നിപ്രവര്‍ത്തകരും വ്യാപകമായി പുതുവരിക്കാരായി. പുതുതായി ചേര്‍ത്ത വരിക്കാരുടെ പേരുവിവരം അപ്‌ലോഡിംഗ് പൂര്‍ത്തിയായി വരുന്നു.
ഓണ്‍ലൈനില്‍ പണമടക്കാന്‍ കഴിയാത്തവര്‍ക്ക് നേരിട്ട് ഓഫീസുകളില്‍ ക്യാഷടക്കാന്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും ക്യാഷ് സ്വീകരിക്കുന്ന സമയക്രമം എസ് പി സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘടനാ നേതൃത്വവും എസ് പി സിയും പ്രഖ്യാപിച്ച ഓഫറുകളും സമ്മാനങ്ങളും ഉറപ്പാക്കാന്‍ അവസാന മണിക്കൂറുകളിലും യൂനിറ്റ് സിറാജ് ടീം സജീവമാണ്.